Connect with us

National

കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പാസ്‌പോര്‍ട്ടിന് ഫീസിളവ്

Published

|

Last Updated

ന്യൂഡല്‍ഹി : എട്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസില്‍ 10 ശതമാനം കിഴിവ് ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാസ്‌പോര്‍ട്ടുകളില്‍ ഇംഗ്ലീഷില്‍ മാത്രം വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രീതി മാറ്റി ഇനി ഹിന്ദിയും ഉള്‍പ്പെടുത്തും തത്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ റേഷന്‍ കാര്‍ഡ് നല്‍കിയാല്‍ മതിയെന്നും മന്ത്രി അറിയിച്ചു.

1967ലെ പാസ്‌പോര്‍ട്ട് നിയമത്തിന്റെ 50ാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇനി മുതല്‍ ഹിന്ദിയും പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. എല്ലാ അറബ് രാജ്യങ്ങളുടേയും പാസ്‌പോര്‍ട്ട് അറബിക്കിലാണ്. ജര്‍മനിയുടേത് ജര്‍മനിലും റഷ്യയുടേത് റഷ്യനിലുമാണ്. പിന്നെ നമുക്കെന്തു കൊണ്ട് ഹിന്ദിയിലായിക്കൂടാ മന്ത്രി ചോദിച്ചു.
തത്ക്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇനിമുതല്‍ ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ്, ക്രിമിനല്‍ കേസുകളൊന്നുമില്ലെന്ന സത്യവാങ്മൂലം (സ്വയം തയ്യാറാക്കിയത്) എന്നിവ നല്‍കിയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

Latest