Connect with us

National

വിവാഹത്തിന് തയ്യാറായില്ല; യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: വിവാഹത്തിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് യുവാവിന്റെ ജനനേന്ദ്രിയം കാമുകി മുറിച്ചു. ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. 22 കാരിയായ യുവതി 35 കാരനായ കാമുകന്റെ ജനനേന്ദ്രിയമാണ് മുറിച്ചത്. ലിംഗഛേദത്തിന് ഇരയായ യുവാവിനെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണം ചെയ്തങ്കിലും ശസ്ത്രക്രിയ സമ്പൂര്‍ണ വിജയമാകാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

ബന്ധുക്കളുടെ സഹായത്തോടെയാണ് യുവതി ലിംഗഛേദം നടത്തിയത്. സംഭവത്തില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. സംഭവ ശേഷം യുവതിയും കുടുംബവും ഒളിവിലാണ്.
യുവതിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് യുവതിയുടെ സഹോദരന്റെ ഭാര്യ ഫോണ്‍ ചെയ്തതനുസരിച്ച് യുവാവ് അവരുടെ ഫഌറ്റിലെത്തി. വിവാഹത്തെച്ചൊല്ലി യുവതിയും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് യുവതി തന്നെ കുളിമുറിയിലേക്ക് തള്ളിയിട്ടെന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും യുവാവ് പറയുന്നു.

എന്നാല്‍, ഇത് നിഷേധിച്ചപ്പോള്‍ അടുക്കളയില്‍ നിന്ന് കറിക്കത്തി കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും സമ്മതം മൂളാതായപ്പോള്‍ ക്ഷുഭിതയായ യുവതി ലിംഗം ഛേദിക്കുകയായിരുന്നുവെന്ന് യുവാവ് പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നു.

---- facebook comment plugin here -----

Latest