Connect with us

National

31 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി38 വിക്ഷേപിച്ചു

Published

|

Last Updated

ചെന്നൈ: 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 38 വിക്ഷേപിച്ചു. ഇതില്‍ 29 എണ്ണം വിദേശ ഉപഗ്രഹങ്ങളാണ്. കന്യാകുമാരി നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ ഉപഗ്രഹവും റോക്കറ്റിലുണ്ട്. സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. ദൗത്യം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഫെബ്രുവരിയില്‍ ഐഎസ്ആര്‍ഒ ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ശ്രീഹരിക്കോട്ടയില്‍നിന്നു ഒരു വലിയ ഉപഗ്രഹവും 103 നാനോ ഉപഗ്രഹങ്ങളുമാണു പിഎസ്എല്‍വിസി 37 ഉപയോഗിച്ചു വിക്ഷേപിച്ചത്. ഇതുവരെ ഒരു ബഹിരാകാശ ഏജന്‍സിയും നൂറിലേറെ ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിട്ടില്ല.

Latest