സര്‍ക്കാരിനെ ഇഷ്ടമല്ലെങ്കില്‍ പെന്‍ഷനും വാങ്ങേണ്ട, റോഡും ഉപയോഗിക്കേണ്ട: ആന്ധ്രമുഖ്യമന്ത്രി

Posted on: June 22, 2017 10:16 pm | Last updated: June 23, 2017 at 10:25 am

ഹൈദരാബാദ്: സര്‍ക്കാരിനെ ഇഷ്ടമല്ലെങ്കില്‍ പെന്‍ഷനും വാങ്ങേണ്ട, റോഡും ഉപയോഗിക്കേണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു.

ഞാന്‍ തരുന്ന പെന്‍ഷന്‍ ആസ്വദിക്കാനും സര്‍ക്കാര്‍ നിര്‍മിച്ച റോഡുകള്‍ ഉപയോഗിക്കാനും മടിയില്ല. അതേസമയം വോട്ട് ചെയ്യാന്‍ പറ്റില്ല. ഇതെങ്ങനെ ന്യായീകരിക്കാനാകും? സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരോട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ചോദിക്കാനുള്ളത് ഇതാണ്. കുര്‍ണൂലില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രി.