തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിനെന്ന് ഹൈക്കോടതി

Posted on: June 22, 2017 1:56 pm | Last updated: June 22, 2017 at 6:08 pm

കൊച്ചി: ടോമിന്‍ ജെ തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിനാണെന്ന് ഹൈക്കോടതി. പോലീസ് ആസ്ഥാനത്ത് ഭരണച്ചുമതലയുള്ള എഡിജിപിയായി തച്ചങ്കരിയെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് അധ്യക്ഷനായ ബഞ്ചിന്റെ ചോദ്യം.

ഹരജിയില്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍സമയം ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാറിനെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. സെന്‍കുമാര്‍ വിരമിക്കുന്നത് കാത്തിരിക്കുകയാണോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഈ മാസം 28ന് കേസ് വീണ്ടും പരിഗണിക്കും.

ഡി.ജി.പി സ്ഥാനത്ത് തിരികെയെത്തിയ ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചതെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു.