സഊദിയില്‍ ഈദ് അവധി നീട്ടി

Posted on: June 21, 2017 10:13 pm | Last updated: June 21, 2017 at 10:13 pm

ജിദ്ദ: സഊദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ ലഭിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ പെരുന്നാള്‍ അവധി. പെരുന്നാള്‍ അവധി ശവ്വാല്‍ 15 വരെ നീട്ടി സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടതോടെയാണ് 25 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന അവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുക.

നേരത്തെ പെരുന്നാള്‍ അവധി അവസാനിച്ച് ശവ്വാല്‍ എട്ട് ഞായറാഴ്ച മുതലായിരുന്നു ജോലി ആരംഭിക്കേണ്ടിയിരുന്നത്.
പുതിയ ഉത്തരവനുസരിച്ച് ശവ്വാല്‍ 14ന് ശനിയാഴ്ച പെരുന്നാള്‍ അവധി അവസാനിച്ച് 15 ( ജൂലൈ 9)ന് ഞായറാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കും.

ഇത്തവണ പെരുന്നാള്‍ അവധി റമസാന്‍ 23 മുതല്‍ ആരംഭിച്ചിരുന്നു. റമളാന്‍ 21 ഉം 22 ഉം വാരാന്ത്യ അവധി ദിനങ്ങളായിരുന്നതിനാല്‍ ഫലത്തില്‍ റമളാന്‍ 21 മുതല്‍ ശവാല്‍ 14 വരെ നീളുന്ന അവധിയാണു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്.