കര്‍ണാടകയില്‍ 50000 വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും

Posted on: June 21, 2017 7:28 pm | Last updated: June 22, 2017 at 12:02 pm

ബെംഗളൂരു: കര്‍ണാടകയില്‍ 50000 രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചു. സഹകരണ ബേങ്കുകളില്‍നിന്നെടുത്ത വായ്പകളാണ് എഴുതിത്തള്ളുക. പദ്ധതി പ്രകാരം 22.2 ലക്ഷം കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും. വായ്പകള്‍ എഴുതിത്തള്ളുന്നതിലൂടെ സര്‍ക്കാറിന് 8165 കോടിയുടെ അധിക ബാധ്യതയുണ്ടാകും. മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിലാണ് വായ്പ എഴുതിത്തള്ളല്‍ പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷമായി തുടരുന്ന വരള്‍ച്ച കര്‍ണാടകയിലെ കൃഷിയെ സാരമായി ബാധിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.