Connect with us

Kerala

ദൂരപരിധി നൂറില്‍ നിന്ന് അന്‍പതാക്കി ക്വാറി നിയമം പരിഷ്‌കരിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ക്വാറി നിയമം പരിഷ്‌കരിച്ചു. ജനവാസ മേഖലയിലുള്ള ക്വാറികളുടെ ദൂരപരിധി കുറക്കുകയും സര്‍ക്കാര്‍ പെര്‍മിറ്റുകളുടെ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലയില്‍ നൂറ് മീറ്റര്‍ ദൂരപരിധി പാലിക്കണമെന്നാണ് നിലവിലെ നിയമം. അത് അന്‍പത് മീറ്ററായാണ് കുറച്ചത്. നേരത്തെ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ടായിരുന്ന പെര്‍മിറ്റാണ് ഇപ്പോള്‍ അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ക്വാറി ഉടമകളുമായി സര്‍ക്കാര്‍ ിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖനനനിയമങ്ങള്‍ പരിഷ്‌കരിച്ച് ഉത്തരവിറക്കിയത്.