ദുബൈ എമിഗ്രേഷന്റെ ചലഞ്ച് റേസ് ശ്രദ്ധേയമാകുന്നു

Posted on: June 21, 2017 4:07 pm | Last updated: June 21, 2017 at 4:07 pm
ചലഞ്ച് റേസ് മാധ്യമ പ്രവര്‍ത്തകന്‍ അയൂബ് യുസുഫ് അവതരപ്പിക്കുന്നു

ദുബൈ: റമസാനില്‍ ദുബൈ താമസ കുടിയേറ്റ വകുപ്പ് സംഘടിപ്പിച്ച് വരുന്ന ബോധവത്കരണ പ്രശ്‌നോത്തരി മത്സരം ‘ചലഞ്ച് റേസ്’ ശ്രദ്ധേയമാകുന്നു. നൂര്‍ ദുബൈ റേഡിയോ വഴിയാണ് മത്സരം. രാജ്യത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനം റേഡിയോ വഴി നടത്തുന്ന ആദ്യത്തെ പ്രശ്‌നോത്തരി മത്സരമാണ് ചലഞ്ച് റേസ്. ലക്ഷകണക്കിന് ദിര്‍ഹമിന്റെ സമ്മാനങ്ങളുള്ള മത്സരം ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചക്ക് രണ്ടു മുതല്‍ മുന്ന് വരേയാണ് നടക്കുന്നത്. യു എ ഇ സ്വദേശികളിലെ പ്രസിദ്ധ മാധ്യമ പ്രവര്‍ത്തകനും അവതാരകനുമായ അയൂബ് യുസഫാണ് പരിപാടി നിയന്ത്രിക്കുന്നത്. അറബി ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.

ഇത് ഏഴാം വര്‍ഷമാണ് പൊതു ജനങ്ങള്‍ക്ക് വേണ്ടി റമസാനില്‍ ഇത്തരത്തിലുള്ള പരിപാടി വകുപ്പ് സംഘടിപ്പിക്കുന്നത്. കലാ സാംസ്‌കാരിക സാമൂഹിക ശാസ്ത്ര മേഖലകളിലെ അറിവുകളും ഇസ്‌ലാമിക ചിന്തകളുമാണ് ചലഞ്ച് റേസ് കൈകാര്യം ചെയ്യുന്നത്. മത്സരത്തിലുടനീളം വകുപ്പിന്റെ പുതിയ സേവന പ്രവര്‍ത്തനങ്ങളുടെ സന്ദേശവും പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ദേശീയ മൂല്യങ്ങളും സാംസ്‌കാരികവും സാമൂഹികവുമായ അവബോധം പെതുജനങ്ങളില്‍ സ്യഷ്ടിക്കുക എന്നതാണ് ഇത്തരത്തിലുള്ള പരിപാടി കൊണ്ട് വകുപ്പ് ലക്ഷ്യമാക്കുന്നതെന്ന് ദുബൈ എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി പറഞ്ഞു.
ആഴ്ചയില്‍ 5000ത്തിലധികം എസ് എം എസ് സന്ദേശങ്ങളാണ് മത്സരത്തിന്റെ ഭാഗമായി റേഡിയോയില്‍ ലഭിച്ചത്. വകുപ്പിന്റെ വിവിധ സോഷ്യല്‍ മീഡിയകളിലുടെ ദിനംപ്രതി 4000ത്തിലധികം സന്ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്നത്. എല്ലാ ദിവസവും ഫ്‌ളൈ ദുബൈ നല്‍കുന്ന ടിക്കറ്റുകള്‍ മത്സര വിജയികള്‍ക്ക് ലഭിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും ഒരു കാറാണ് സമ്മാനം. ഇതിനകം മൂന്ന് കാറുകള്‍ വിജയികള്‍ക്ക് കൈമാറി. ദുബൈയില്‍ മസ്ജിദില്‍ ഇമാമായി ജോലി ചെയ്യുന്ന പാക്കിസ്ഥാന്‍ സ്വദേശി മുഹമ്മദ് ഉസ്മാന്‍, ജോര്‍ദാന്‍ സ്വദേശികളായ മുഹമ്മദ് താരിഖ്, ഉമ്മര്‍ എന്നിവര്‍ക്കാണ് സമ്മാനം ലഭിച്ചത്. മാത്രവുമല്ല എല്ലാ ശരി ഉത്തരത്തിനും 1000 ദിര്‍ഹമാണ് സമ്മാനം. മത്സരം ഈദ് ഒന്നിന് സമാപിക്കും