തൊഴിലുറപ്പ് കുടിശ്ശിക സര്‍ക്കാര്‍ നല്‍കും: മന്ത്രി ജലീല്‍

Posted on: June 21, 2017 3:19 pm | Last updated: June 21, 2017 at 3:19 pm

മണ്ണാര്‍ക്കാട്: തൊഴിലുറപ്പ് പദ്ധതി കുടിശ്ശിക തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഓണ്‍ലൈന്‍ സംവിധാനം ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

പി ഉണ്ണി എം എല്‍ എ, കെ വി വിജയദാസ് എം എല്‍ എ, മുന്‍ എം എല്‍ എമാരായ ജോസ് ബേബി, കളത്തില്‍ അബ്ദുല്ല, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുബൈദ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹുസൈന്‍ കോളശ്ശേരി (കുമരംപുത്തൂര്‍), ഗിരിജ (അലനല്ലൂര്‍), ടി. മുഹമ്മദ് ഇല്ല്യാസ് (കോട്ടോപ്പാടം), കമറുല്‍ ലൈല (തച്ചനാട്ടുകര), സാവിത്രി (തെങ്കര), ഷംസുദ്ദീന്‍ (കാഞ്ഞിരപ്പുഴ), സുജാത (തച്ചമ്പാറ), സി.കെ ജയശ്രി (കരിമ്പ), ജില്ലാ പഞ്ചായത്തംഗങ്ങളായ അച്ചുതന്‍, സീമ കൊങ്ങശ്ശരി പ്രസംഗിച്ചു.