ജസ്റ്റീസ് സി.എസ് കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

Posted on: June 21, 2017 11:44 am | Last updated: June 21, 2017 at 2:01 pm

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് സി.എസ് കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണന് വിധിച്ച ആറ് മാസത്തെ തടവ് അദ്ദേഹം അനുഭവിക്കണമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി 7.45 ഓടെ കോയന്പത്തൂരില്‍ നിന്നും അറസ്റ്റിലായ കര്‍ണന് വേണ്ടി ഇന്ന് രാവിലെ തന്നെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

കോയന്പത്തൂരിലെ കര്‍പഗം കോളജിനടുത്തുള്ള റിസോര്‍ട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന കര്‍ണനെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ കൊല്‍ക്കത്ത പോലീസാണ് കര്‍ണനെ പിടികൂടിയത്.