പ്രാര്‍ത്ഥനാ സമ്മേളനം: മലപ്പുറത്ത് ഗതാഗത നിയന്ത്രണം

Posted on: June 20, 2017 9:38 pm | Last updated: June 20, 2017 at 9:38 pm
SHARE

മലപ്പുറം: സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിനോടനുബന്ധിച്ച്  മലപ്പുറത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പെരിന്തല്‍മണ്ണ-കോഴിക്കോട് റൂട്ടിലുള്ള യാത്രാ ബസുകളല്ലാത്ത ഹെവി വാഹനങ്ങള്‍ വൈകുന്നേരം ആറ് തൊട്ട് തിരൂര്‍ക്കാട്-ആനക്കയം-മഞ്ചേരി വഴിയും കോഴിക്കോട് – പെരിന്തല്‍മണ്ണ റൂട്ടിലുള്ളവ വെള്ളുവമ്പ്രം മഞ്ചേരി വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

പ്രാര്‍ത്ഥനാ സമ്മേളനത്തിലേക്ക് വിശ്വാസികളുമായി പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ കാവുങ്ങല്‍ ബൈപ്പാസ് വഴി വന്ന് മുണ്ടുപറമ്പ് ഭാഗത്ത് ആളുകളെ ഇറക്കി ബൈപ്പാസില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
തിരൂര്‍, പരപ്പനങ്ങാടി ഭാഗത്ത് നിന്നുള്ളവ വാറങ്കോട് ആളുകളെ ഇറക്കി പരിസരത്തുള്ള പാര്‍ക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തണം. കോഴിക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ മേല്‍മുറി നോര്‍ത്ത് മുതല്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here