എയര്‍ ഇന്ത്യ ഓഫര്‍: ആഭ്യന്തര ടിക്കറ്റിന് എല്ലാ നികുതികളും ഉള്‍പ്പെടെ 706 രൂപ

Posted on: June 20, 2017 7:54 pm | Last updated: June 20, 2017 at 7:54 pm

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ആഭ്യന്തര സെക്ടറില്‍ മണ്‍സൂണ്‍ കാല ഓഫര്‍ പ്രഖ്യാപിച്ചു. എല്ലാ നികുതികളും ഉള്‍പ്പെടെ 706 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. 2017 സാവന്‍ സ്‌പെഷ്യല്‍ സെയില്‍ എന്ന പേരിലാണ് പ്രൊമോഷന്‍ ഓഫര്‍ അവതരിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ പരിമിതമായ സീറ്റുകളിലേക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. ഓഫര്‍ കാലാവധി ജൂണ്‍ 21ന് അവസാനിക്കും. ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ കാലയളവിലുള്ള യാത്രക്കാണ് ഓഫര്‍ ലഭിക്കുക.

സ്‌പൈസ് ജറ്റ്, എയര്‍ ഏഷ്യ, ഇന്‍ഡിഗോ, വിസ്താര തുടങ്ങിയ സ്വകാര്യ കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയും ഓഫറുമായി എത്തിയത്. മഴ സീസണില്‍ വ്യോമയാത്രക്ക് ആളുകള്‍ കുറവാണ് എന്നതാണ് ടിക്കറ്റ് നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചുള്ള മത്സരത്തിന് കമ്പനികളെ പ്രേരിപ്പിക്കുന്നത്.