റോബിന്‍ ഉത്തപ്പ കര്‍ണാടക വിട്ടു: കേരളത്തിന് വേണ്ടി കളിക്കും

Posted on: June 20, 2017 12:05 pm | Last updated: June 20, 2017 at 12:05 pm

ബംഗളൂരു: കൂടുതല്‍ അവസരങ്ങള്‍ക്കായി ടീം മാറാന്‍ അവസരം നല്‍കണമെന്ന കര്‍ണാടക സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയുടെ ആവശ്യം അസോസിയേഷന്‍ അംഗീകരിച്ചു.

ഇതോടെ അടുത്ത രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടി കളിക്കുമെന്ന് ഉറപ്പായി. മറ്റ് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കാനുള്ള എന്‍ഒസി താരത്തിന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ കൈമാറി. ഇതോടെയാണ് ഉത്തപ്പയുടെ കേരള രഞ്ജി ടീം പ്രവേശനത്തിന് വഴിതെളിഞ്ഞത്.

അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലും പ്രഥമ ട്വന്റി20 ലോകകപ്പ് നേടിയ ടീമിലും കളിച്ചിട്ടുള്ള 31കാരനായ ഉത്തപ്പ കൂടുതല്‍ അവസരങ്ങള്‍ക്ക് വേണ്ടിയാണ് കര്‍ണാടകം വിട്ടത്. 17ാം വയസില്‍ കര്‍ണാടകയ്ക്ക് വേണ്ടി അരങ്ങേറിയ ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഉത്തപ്പ ടീം വിടാതിരിക്കാന്‍ നിരവധി ചര്‍ച്ചകള്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയിരുന്നു.