സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത് ; മെട്രോ രണ്ടാം ഘട്ടത്തിൽ താനുണ്ടാവില്ലെന്നു ഏലിയാസ് ജോർജ്

Posted on: June 17, 2017 3:56 pm | Last updated: June 17, 2017 at 3:58 pm

കൊച്ചി : “പുതു തലമുറയിൽ കഴിവും ഉത്തരാവാദിത്തവും ഉള്ളവർ ഉണ്ട് , സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത് .” അത് കൊണ്ട് കൊച്ചി മെട്രോ രണ്ടാം ഘട്ടം നടപ്പാക്കുമ്പോൾ എംഡി സ്ഥാനത്ത് താനുണ്ടായിരിക്കില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.

അതെ സമയം പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് കുമ്മനം അനുഗമിച്ചതെന്നും പരിപാടിയിൽ ദേശീയഗാനം ആലപിക്കാത്തതിൽ വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.