Connect with us

National

യെദ്യൂരപ്പക്കെതിരെ ഹാസനില്‍ ദളിതരുടെ കരിങ്കൊടി പ്രതിഷേധം

Published

|

Last Updated

ബെംഗളൂരു: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പക്കെതിരെ ദളിതരും കര്‍ഷകരും കരിങ്കൊടി വീശി പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പര്യടന പരിപാടിയായ ജനസമ്പര്‍ക്ക അഭിയാന്റെ ഭാഗമായി ഇന്നലെ ഹാസനില്‍ എത്തിയപ്പോഴാണ് ബി എസ് യെദ്യൂരപ്പക്കെതിരെ പ്രതിഷേധമുണ്ടായത്. കന്നുകാലികളെ മാംസാവശ്യത്തിനായി കശാപ്പുചെയ്യുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് ദളിതരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധമാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റായി യെദ്യൂരപ്പക്കെതിരെയുണ്ടായത്. കരിങ്കൊടി വീശിയ ദളിതര്‍ യെദ്യൂരപ്പയെ തങ്ങളുടെ വീടുകളിലേക്ക് കടത്തിവിടാന്‍ തയ്യാറായില്ല. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. കാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ദളിതരും കര്‍ഷകരും ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest