പുലാമന്തോള്‍ പാലൂര്‍ സ്വദേശി അലി രക്തം ദാനം ചെയ്തത് 45 തവണ

Posted on: June 15, 2017 9:45 pm | Last updated: June 15, 2017 at 9:32 pm
അലിക്ക് മന്ത്രി കെ കെ ശൈലജ ഉപഹാരം നല്‍കുന്നു

കൊളത്തൂര്‍: പുലാമന്തോള്‍ പാലൂര്‍ സ്വദേശി പള്ളത്ത് അലി രക്തംദാനം ചെയ്തത് 45 തവണ. സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അലിക്ക് ലോക രക്തദാന ദിനത്തില്‍ ആദരം. കേരള സ്റ്റേറ്റ് ബ്ലെഡ് ട്രാന്‍സുഫേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍സംഘടിപ്പിച്ച ചടങ്ങിലാണ് അലിയെ ആദരിച്ചത്. മന്ത്രി കെ കെ ശൈലജ അലിക്ക് ഉപഹാരം നല്‍കി.

കഴിഞ്ഞ മാസം പാലൂരില്‍ കാസ്‌ക് ക്ലബ്ബ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിലാണ് വടക്കന്‍ പാലൂരില്‍ താമസിക്കുന്ന പള്ളത്ത് അലി എന്ന മുഹമ്മദ് അലി തന്റെ 45ാമാത് രക്തദാനം നടത്തി ശ്രദ്ധേയനായത്.