Connect with us

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 245 മരുന്നുകള്‍കൂടി സൗജന്യമാക്കി

Published

|

Last Updated

തിരുവനന്തപുരം: 245 ഇനം മരുന്നുകള്‍കൂടി ആശുപത്രികളില്‍ നിന്നു സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സൗജന്യമായി നല്‍കുന്ന 590 ഇനം മരുന്നുകള്‍ക്ക് പുറമെയാണിത്. ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ കോളജുകളിലും രണ്ടാം ഘട്ടമായി ജില്ലാ ആശുപത്രികളിലുമായിരിക്കും പദ്ധതി നടപ്പാക്കുക.

ആഗസ്റ്റ് മാസം അവസാനത്തോടെ മരുന്നുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുവാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 125 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതി നടപ്പായാല്‍ രക്താര്‍ബുദം,ഹൃദ്രോഗം,പക്ഷാഘാതം,മൂത്രാശയ രോഗങ്ങള്‍ എന്നിവയ്ക്കുള്‍പ്പടെയുള്ള മരുന്നുകളും ആന്റി ബയോട്ടിക്കുകളും രോഗികള്‍ക്കു സൗജന്യമായി ലഭിക്കും.

Latest