Connect with us

Gulf

തട്ടിക്കൊണ്ടുപോയ സ്ത്രീയെ ദുബൈ പോലീസ് മോചിപ്പിച്ചു

Published

|

Last Updated

ദുബൈ: രണ്ടു പേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയ ഏഷ്യക്കാരിയെ ദുബൈ പോലീസ് രണ്ടു മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി. ബിസിനസില്‍ മുടക്കാനായി നല്‍കിയ 3000 ദിര്‍ഹം മടക്കി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഏഷ്യക്കാരനും സഹായിയും ചേര്‍ന്ന് നാല്‍പ്പത്തിരണ്ടുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി പറഞ്ഞു.

ഇവരെ ദുബൈ അതിര്‍ത്തിയിലുള്ള വീട്ടില്‍ ബന്ദിയാക്കിയ ശേഷം ഒരു സുഹൃത്തിനെ വിളിച്ച് മോചനത്തിനായി 50000 ദിര്‍ഹം ആവശ്യപ്പെടുകയായിരുന്നു. ബന്ദിയാക്കിയ സ്ത്രീയെ കൊണ്ടു തന്നെയാണ് സുഹൃത്തിനെ വിളിപ്പിച്ചത്. പരിചയമില്ലാത്ത നമ്പരില്‍നിന്നു സ്ത്രീ വിളിച്ചതോടെ അവര്‍ എന്തെങ്കിലും അപകടത്തില്‍ പെട്ടിരിക്കുമെന്ന് ഊഹിച്ച സുഹൃത്ത് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഉണര്‍ന്നു പ്രവര്‍ത്തിച്ച അന്വേഷണ സംഘം ഫോണ്‍ സിഗ്‌നലുകള്‍ പിന്തുടര്‍ന്ന് സ്ത്രീയെ ബന്ദിയാക്കി വച്ചിരുന്ന ഫഌറ്റ് കണ്ടെത്തി. പരാതി കിട്ടി രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് സ്ത്രീയെ മോചിപ്പിച്ചു. കൈകള്‍ കയറുകൊണ്ടു ബന്ദിച്ച നിലയിലാണ് ഫഌറ്റിനുള്ളില്‍ ഇവരെ കണ്ടെത്തിയത്. ബന്ദിയാക്കപ്പെട്ട സ്ത്രീയെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി.

Latest