വിന്‍ഡീസ് പര്യടനം: രോഹിതിനും ബുംറക്കും വിശ്രമം; പന്ത്, കുല്‍ദീപ് ടീമില്‍

Posted on: June 15, 2017 4:25 pm | Last updated: June 15, 2017 at 4:25 pm

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഓപണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയെയും പേസ്ബൗളര്‍ ജസ്പ്രീത് ബുംറയെയും ഒഴിവാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരായ ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് പേസ് ബൗളര്‍മാരാണ് ടീമിലുള്ളത്. ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി എന്നിവര്‍. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയെയും കുല്‍ദീപിനെയും ആര്‍ അശ്വിനെയും ഉള്‍പ്പെടുത്തി. വിന്‍ഡീസില്‍ അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവുമാണ് ഇന്ത്യ കളിക്കുക.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍). ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, അജിന്‍ക്യ രഹാനെ, മഹേന്ദ്ര സിംഗ് ധോണി, യുവ്‌രാജ് സിംഗ്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ദിനേശ് കാര്‍ത്തിക്.