യുവതിയെ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു പൊള്ളിച്ചു

ഭര്‍ത്താവ് ഒളിവില്‍
Posted on: June 15, 2017 12:07 pm | Last updated: June 15, 2017 at 1:56 pm

കൊല്ലം: യുവതിയെ ഭര്‍ത്താവ് ആസിഡ് ഒഴിച്ചുപൊള്ളിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ആസിഡ് ആക്രമണം. കൊല്ലം പിറവന്തൂര്‍ സ്വദേശി ധന്യാ കൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്. ഇത് സംബന്ധിച്ച് ധന്യ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് ബിനുകുമാര്‍ ഒളിവിലാണ്.

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചിരുന്നുവെന്ന് യുവതി പറയുന്നു. വിറകുകൊള്ളി കൊണ്ട് നിരന്തരം തലക്ക് അടിച്ചിരുന്നു. സ്ത്രീധനമായി രണ്ട് ലക്ഷം രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. മുഖത്ത് ആസിഡ് ഒഴിക്കാനായിരുന്നു ബിനുകുമാറിന്റെ ശ്രമമെന്നും തട്ടിമാറ്റിയതിനാല്‍ മുഖത്ത് ആസിഡ് വീഴാതെ രക്ഷപ്പെടുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

എന്നാല്‍, ദേഹമാസകലം പൊള്ളലേറ്റു. പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും ഭര്‍ത്താവിന്റെ ബന്ധുക്കളാരും തയ്യാറായില്ല. ബിനുകുമാറിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.