ഫസല്‍ വധക്കേസില്‍ പുനരന്വേഷണമില്ലെന്ന് സിബിഐ കോടതി; സഹോദരന്റെ ഹജി തള്ളി

Posted on: June 15, 2017 11:39 am | Last updated: June 15, 2017 at 12:54 pm

കൊച്ചി: ഫസല്‍ വധക്കേസില്‍ പുനരന്വേഷണമില്ലെന്ന് സിബിഐ കോടതി. ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജി കൊച്ചി സിബിഐ കോടതി തള്ളി. കുറ്റംസമ്മതിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സഹോദരന്‍ ഹരജി നല്‍കിയത്.

എന്നാല്‍ പോലീസിന് നല്‍കിയ ഹരജി പരിഗണിക്കാനാകില്ലെന്നും കുറ്റസമ്മത മൊഴിയും സിബിഐ കണ്ടെത്തലും തമ്മില്‍ വൈരുധ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. സുബീഷിന്റെ കുറ്റസമ്മത മൊഴിയും സുബീഷ് മറ്റ് ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണവും അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാല്‍, ഇതെല്ലാം തന്നെ പോലീസ് മര്‍ദിച്ച് പറയിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് സുബീഷ് തിരുത്തി.