കാറിനുള്ളില്‍ അകപ്പെട്ട ഇരട്ട സഹോദരിമാര്‍ മരിച്ചു

Posted on: June 15, 2017 11:20 am | Last updated: June 15, 2017 at 12:11 pm

ഗുരുഗ്രാം: നിര്‍ത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങി അഞ്ച് വയസ്സുള്ള സഹോദരിമാര്‍ മരിച്ചു. ഗുരുഗ്രാമിന് സമീപത്തെ പട്ടൗഡിയിലാണ് സംഭവം. സൈനികന്റെ മക്കളായ ഹര്‍ഷ, ഹര്‍ഷിത എന്നിവരാണ് മരിച്ചത്. ഇന്നലൈ വൈകീട്ടാണ് സംഭവം. പുറത്ത് കളിക്കാന്‍ പോയ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ കാറില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പഴയ കാറിന്റെ ലോക്ക് കേടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസം മുട്ടിയാണ് മരണമെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.