കോഴിക്കോട് കൂരാച്ചുണ്ടില്‍ വീണ്ടും ഡെങ്കിപ്പനി മരണം

Posted on: June 14, 2017 1:48 pm | Last updated: June 14, 2017 at 1:48 pm

കോഴിക്കോട്: കൂരാച്ചുണ്ടില്‍ വീണ്ടും ഡെങ്കിപ്പനി മരണം. ചട്ടിയാംതൊടി സ്വദേശി ഹസീന (27)യാണ് മരിച്ചത്. ഇതോടെ കൂരാച്ചുണ്ടില്‍ മാത്രം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും  കൊതുക് നിവാരണവും നടക്കുന്നുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴാണ് പനിമരണങ്ങള്‍ തുടരുന്നത്.