ജിഷ്ണു കേസ് സി.ബി.ഐ ക്കു വിടണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു

Posted on: June 13, 2017 4:05 pm | Last updated: June 14, 2017 at 11:33 am

കോഴിക്കോട് : പാമ്പാടി നെഹ്‌റു കോളജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ മുഖ്യമന്ത്രിയുമായി കൂടിക്കായഴ്ച നടത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഡി.ജി.പി യുമായി ആലോചിച്ചു വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയതായും ഇപ്പോഴുള്ള അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അശോകൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.