സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ നിയമിച്ചതെന്ന് ഹൈക്കോടതി

Posted on: June 12, 2017 4:36 pm | Last updated: June 12, 2017 at 4:36 pm

കൊച്ചി: ഡി.ജി.പി ടി.പി.സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ ഭരണനിര്‍വഹണ ചുമതലയുള്ള ഡി.ജി.പിയായി നിയമിച്ചതെന്ന് ഹൈക്കോടതി. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്താണെന്ന് ചോദിച്ച കോടതി ഇതാണ് ഉദ്ദേശമെങ്കില്‍ അത്തരത്തില്‍ ഒരാളെ തത്സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചു. ഡിജിപിയായി സെന്‍കുമാറിനെ നിയമിക്കുന്നതിന് മുമ്പ് പോലീസ് സേനയില്‍ നടത്തിയകൂട്ട സ്ഥലംമാറ്റം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. തച്ചങ്കരിക്കെതിരായ കേസുകളുടെ വിശദാംശങ്ങളും ഹൈക്കോടതി ആരാഞ്ഞു. രാമങ്കരി സ്വദേശി ജോസ് ജോസഫാണ് ഹര്‍ജി സമര്‍പ്പിച്ചത്.