നാളെ യുഡിഎഫ് ഹര്‍ത്താലെന്ന പ്രചാരണം അടിസ്ഥാനരഹിതം: ചെന്നിത്തല

Posted on: June 12, 2017 4:05 pm | Last updated: June 12, 2017 at 6:03 pm

തിരുവനന്തപുരം: നാളെ യുഡിഎഫ് ഹര്‍ത്താല്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തെന്ന് വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു.ടിവി ചാനലുകളുടെ പഴയ വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ചായിരുന്നു പ്രചാരണം. ഇത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ വിശദീകരണം.