പറക്കുന്നതിനിടെ എന്‍ജിന്‍ തകരാറായി; വിമാനം സുരക്ഷിതമായി നിലത്തിറക്കി

Posted on: June 12, 2017 1:33 pm | Last updated: June 12, 2017 at 4:48 pm

സിഡ്‌നി: ആകാശത്ത് വെച്ച് എന്‍ജിന്‍ തകരാര്‍ സംഭവിച്ച വിമാനം സുരക്ഷിതമായി താഴെയിറക്കി. സിഡ്‌നിയില്‍ നിന്ന് ഷാന്‍ഹായിലേക്ക് പോകുകയായിരുന്ന ചൈന ഈസ്‌റ്റേണ്‍ വിമാനത്തിനാണ് എന്‍ജിന്‍ തകരാര്‍ സംഭവിച്ചത്. പറക്കലിനിടെ എന്‍ജിന്‍ ഭാഗത്ത് വലിയ ദ്വാരം രൂപപ്പെടുകയായിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം അത്ഭുതകരമായി തിരിച്ചിറക്കി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

വിമാനം അല്‍പസമയം പറന്ന ശേഷമാണ് എന്‍ജിന്‍ ഭാഗത്ത് തകരാറുള്ളതായി സംശയം തോന്നിയത്. തുടര്‍ന്ന് വിമാനം സിഡ്‌നി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ശേഷം പരിശോധിച്ചപ്പോഴാണ് എന്‍ജിന്‍ ഭാഗത്ത് വലിയ ദ്വാരം ഉള്ളതായി കണ്ടത്.

സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോയും ചൈനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.