ചാമ്പ്യന്‍സ് ട്രോഫി: ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ സെമിയിൽ

Posted on: June 11, 2017 5:02 pm | Last updated: June 12, 2017 at 9:37 am

ഓവല്‍: ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ പ്രവേശിപ്പിച്ചു. ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഒരുപോലെ തിളങ്ങിയ നിര്‍ണായക ഗ്രൂപ്പ് ബി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ അക്ഷരാര്‍ഥത്തില്‍ ചുരുട്ടിക്കെട്ടിയാണ് ഇന്ത്യന്‍ പട വിജയത്തേര് തെളിച്ചത്. രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ ഇന്ത്യക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ  191 റൺസിൽ ഒാൾ ഒൗട്ടാക്കി.  ടൂര്‍ണമെന്റിലെ ഏറ്റവും ചുരുങ്ങിയ സ്‌കോറിനാണ് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായത്.

മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ച് തുടങ്ങാൻ ശ്രമിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് കുതിക്കുകയായിരന്നു. 23 റൺസിൽ എത്തിനിൽക്കെ രോഹിത് ശർമയാണ് ആദ്യം പുറത്തായത്.

ഉമേഷ് യാദവിനു പകരം സ്പിന്നര്‍ ആര്‍.അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ നിര്‍ണായക പോരാട്ടത്തിന് ടീമിനെ ഇറക്കിയത്. പാക്കിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരായ മല്‍സരങ്ങളില്‍ അശ്വിന്‍ കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വെയ്ന്‍ പാര്‍ണലിനു പകരം ആന്‍ഡില്‍ ഫെലൂക്‌വായോ ഇടംനേടി.