ശിവരാജ് സിങ് ചൗഹാന്‍ നിരാഹാര സമരം അവസാനിപ്പിച്ചു

Posted on: June 11, 2017 4:11 pm | Last updated: June 11, 2017 at 9:02 pm

ഭോപ്പല്‍: മധ്യപ്രദേശില്‍ സമാധാനം പുനസ്ഥാപിക്കാനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു. കര്‍ഷകര്‍ തന്നെ വന്നുകണ്ട് നിരാഹാരം അവസാനിപ്പിക്കണമെന്നു പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി.കൂടാതെ കര്‍ഷകരു ഗ്രാമം സന്ദര്‍ശിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടുവെന്നും ചൗഹാന്‍ പറഞ്ഞു. അവരുടെ ആവശ്യ പ്രകാരം ഉടന്‍ തന്നെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

പൊലീസ് വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടതോടെ രൂക്ഷമായ സംഘര്‍ഷാവസ്ഥ അവസാനിക്കുന്നതുവരെ താന്‍ നിരാഹാരമിരിക്കുമെന്നാണ് ശിവരാജ് സിങ് ചൗഹാന്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ഇന്നലെ തുടങ്ങിയ നിരാഹാരം ഒരു ദിവസം പിന്നിടുന്നതിനു മുന്‍പ് തന്നെ അവസാനിപ്പിക്കുമെന്നാണ് സൂചന.കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയിട്ടുണ്ട്.

കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കി ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും, കാര്‍ഷിക വായ്പയുടെ പലിശ ഇളവ് ചെയ്യും എന്നിവയാണ് ചൗഹാന്‍ നല്‍കിയ ഉറപ്പ്. ചൗഹാന്‍ നാടകം കളി നിര്‍ത്തണമെന്നും കര്‍ഷകരുടെ മരണത്തിന് ഉത്തരവാദിയായ മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനല്ലെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു.

അതിനിടെ കര്‍ഷക കലാപം ഭോപ്പാലിവും വ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ ട്രാക്കുകള്‍ തീയിട്ടു നശിപ്പിച്ചു. കാര്‍ഷികോല്‍പന്നങ്ങല്‍ക്ക് സ്ഥിര വില നല്‍കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ ദിവസങ്ങളായി കര്‍ഷകര്‍ പ്രക്ഷോഭം നടത്തി വരുകയാണ്. പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ അഞ്ചു കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു.