Connect with us

Gulf

ഖത്വറിലേക്ക് സഹായവുമായി ഇറാന്‍ അഞ്ച് വിമാനങ്ങളയച്ചു

Published

|

Last Updated

ടെഹ്‌റാന്‍: പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഖത്തറിന് സഹായവുമായി ഇറാന്‍. ഭക്ഷണസാധനങ്ങളടങ്ങിയ അഞ്ച് വിമാനങ്ങളാണ് ഇറാന്‍ ഖത്തറിലേക്കയച്ചത്. യു.എ.ഇ, ബഹ്‌റൈന്‍ സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇറാന്റെ സഹായം.

അത്യാവശ്യമായ ഭക്ഷണസാധനങ്ങളും പഴവര്‍ഗങ്ങളുമടക്കം 90 ടണ്‍ തൂക്കമുള്ള കാര്‍ഗോയാണ് ഓരോന വിമാനത്തിലുമുള്ളതെന്ന് ഇറാന്‍ വ്യേമയാന വക്താവ് ഷാറൂഖ് നൗഷാബാദി പറഞ്ഞു.എത്രയും വേഗം ഒരു വിമാനം കൂടി അയക്കുമെന്നും 350 ടണ്‍ ഭക്ഷണ വസ്തുക്കള്‍ നിറച്ച് മൂന്ന് കപ്പലുകള്‍ ഖത്തറിലേക്ക് പുറപ്പെടാന്‍ തയ്യാറാകുന്നതായും അദ്ദേഹം അറിയിച്ചു.

ഇവയെല്ലാം സൗജന്യമായി നല്‍കുന്നതാണെന്നോ, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കയറ്റുമതി ചെയ്യുന്നതാണോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം ഖത്തര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് പ്രധാനപ്പെട്ട ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
ഈജിപ്ത്, യെമന്‍ തുടങ്ങിയ രാഷ്ട്രങ്ങളും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഖത്തറുമായുള്ള നയതന്ത്ര ബന്ധവും വ്യോമയാന ബന്ധവുമടക്കമുള്ള സര്‍വ ബന്ധങ്ങളും ഈ രാജ്യങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്‌

Latest