മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞ് ഒമ്പത് യാത്രക്കാര്‍ മരിച്ചു

Posted on: June 11, 2017 2:22 pm | Last updated: June 11, 2017 at 2:22 pm

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ബസ് മറിഞ്ഞ് ഒമ്പത് യാത്രക്കാര്‍ മരിച്ചു. 12പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ 5.30ന് ധനോറ ഗ്രാമത്തിനു സമീപമാണ് അപകടം. മുംബൈയില്‍ നിന്ന് ലാത്തൂരിലേക്ക് പോകുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. അമിത വേഗതയാണ് അപകട കാരണെമന്ന് യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റവരെ അഹ്മദ് നഗര്‍ ജില്ലാ ആശപത്രിയില്‍ പ്രവേശിപ്പിച്ചു