ദോഹ: ഖത്വറും അയല്‍ ഗള്‍ഫ് നാടുകളുമായുള്ള തര്‍ക്കം യുദ്ധത്തിലേക്കു നയിക്കാവുന്ന വിധം ഗൗരവതരമാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ഖത്വര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനിയുയുമായി കൂടിക്കാഴ്ച നടത്തിയതിനു പിറകേ സഊദി അറേബ്യ, തുര്‍ക്കി, വിദേശകാര്യമന്ത്രിമാരുമായി നേരിട്ടും ഇറാന്‍, കുവൈത്ത് വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോണിലും സംസാരിച്ചപ്പോള്‍ മനസ്സിലായത് ഇതാണ്.
അതേസമയം, സ്ഥിതികള്‍ പരഹരിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണെന്നും അതിനു കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ നാടകീയമായ കാര്‍ക്കശ്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.