ദുബൈ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നേരത്തെ നല്‍കും

Posted on: June 10, 2017 8:22 pm | Last updated: June 10, 2017 at 8:26 pm

ദുബൈ: യുഎഇ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം രണ്ടാഴ്ച നേരത്തെ നല്‍കും. ഈദുല്‍ ഫിത്വര്‍ കണക്കിലെടുത്ത് ശമ്പളം ജൂണ്‍ 15ന് തന്നെ നല്‍കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ഉത്തരവിട്ടു. ശമ്പളം നേരത്തെ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ദുബൈ ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.