മാണിക്കെതിരായ പരാമര്‍ശം: വീക്ഷണത്തെ തള്ളി ഹസന്‍

Posted on: June 10, 2017 10:16 am | Last updated: June 10, 2017 at 12:20 pm
SHARE

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിക്കെതിരായ വീക്ഷണത്തിന്റെ മുഖപ്രസംഗത്തിലെ ഉള്ളടക്കത്തോട് പാര്‍ട്ടി യോജിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. പാര്‍ട്ടിയുടെ അഭിപ്രായമല്ല വീക്ഷണം മുഖപ്രസംഗത്തില്‍ വന്നത്. മുഖപ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ ഖേദംപ്രകടിപ്പിക്കുന്നതായും ഹസന്‍ പറഞ്ഞു.

‘മാണി എന്ന മാരണം’ എന്ന പേരിലെഴുതിയ മുഖപ്രസംഗത്തില്‍ മാണിക്കെതിരെ വീക്ഷണം രൂക്ഷവിമര്‍ശനങ്ങളാണ് വീക്ഷണം ഉയര്‍ത്തിയത്. കെ.എം.മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണ്. കവലയില്‍ നിന്ന് വിലപേശുന്ന നേതാവാണ്. രാഷ്ട്രീയ മര്യാദയും സത്യസന്ധതയും മാണിക്കില്ല. സ്ഥാപക നേതാക്കളായ കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണ്. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് അദ്ദേഹത്തിന്റേതെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here