Connect with us

Kasargod

ഈ വര്‍ഷം വീണ്ടും ജില്ലാതല പട്ടയമേള നടത്തും -റവന്യൂമന്ത്രി

Published

|

Last Updated

കാസര്‍കോട്: ജില്ലയിലെ ഭൂരഹിതരായ മുഴുവനാളുകള്‍ക്കും ഭൂമി ലഭിക്കുന്നതിനായി ഈ വര്‍ഷം ഒടുവില്‍ വീണ്ടും ജില്ലാതല പട്ടയമേള നടത്തുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അര്‍ഹരായ ഭൂരഹിതരെ കണ്ടെത്തുന്നതിന് വില്ലേജ്തല അദാലത്ത് നടത്തണം. ക്വാര്‍ട്ടേഴ്‌സുകളിലും മറ്റും താമസിക്കുന്ന ഒരു തുണ്ട് ഭൂമി പോലുമില്ലാത്തവര്‍ക്ക് ഭൂമി കിട്ടുമെന്ന് ഉറപ്പ്‌വരുത്തണം. കഴിഞ്ഞ പട്ടയമേളയ്ക്ക് ലഭിച്ച 7000 അപേക്ഷകളില്‍ 2247 അപേക്ഷകളാണ് തീര്‍പ്പാക്കിയത്. അവശേഷിക്കുന്ന അപേക്ഷകള്‍ പുന:പരിശോധിക്കണം. അര്‍ഹതയുളള മാനുഷിക പരിഗണന അര്‍ഹിക്കുന്ന ഭൂരഹിതര്‍ക്ക് പട്ടയം നല്‍കണം. പതിറ്റാണ്ടുകളായി കൈവശഭൂമിയില്‍ പട്ടയത്തിനായി കാത്തിരിക്കുന്നവര്‍ക്ക് അനുവദനീയമായ ഭൂമിക്ക് പട്ടയം നല്‍കുകയും കൂടുതലുളള ഭൂമിയ്ക്ക് ന്യായവില സര്‍ക്കാറിലേക്ക് ഈടാക്കി ഭൂമി നല്‍കുകയുംവേണമെന്ന് മന്ത്രി പറഞ്ഞു.

കലക്ടര്‍ ജീവന്‍ബാബു കെ, ആര്‍ഡിഒ ഡോ. പി കെ ജയശ്രീ, എഡിഎം കെ അംബുജാക്ഷന്‍, ഡെപ്യൂട്ടികളക്ടര്‍മാരായ എച്ച് ദിനേശന്‍, എന്‍ ദേവിദാസ്, തഹസില്‍ദാര്‍മാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest