Connect with us

National

കടയില്‍ നിന്ന് ബീഡി മോഷ്ടിക്കുന്നത് തടഞ്ഞ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി

Published

|

Last Updated

ഹിസാര്‍: കടയില്‍ നിന്ന് ബീഡി മോഷ്ടിക്കുന്നത് തടഞ്ഞ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. ഹരിയാന ഹിസാര്‍ ജില്ലയില്‍പ്പെട്ട ആദംപൂരിലാണ് സംഭവം. നേപ്പാള്‍ സ്വദേശിയും ആദംപൂരിലെ ഹോട്ടല്‍ തൊഴിലാളിയുമായ അലി എന്നയാളെ സുഹൃത്ത് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഹോട്ടലിന് തൊട്ടടുത്ത് ബീഡി വില്‍ക്കുന്ന കടയുടെ താക്കോല്‍ അലിയെ ഉടമ ഏല്‍പ്പിക്കാറുണ്ടായിരുന്നു.

ഇതറിഞ്ഞ അലിയുടെ സുഹൃത്ത് രാത്രി ബീഡി മോഷ്ടിക്കുന്നതിന് താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. ഇതിന്റെ വിരോധത്തില്‍ അലിയെ തലക്കടിച്ച് കൊലപ്പെടുത്തി സുഹൃത്ത് താക്കോല്‍ സ്വന്തമാക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥനായ കൃഷന്‍ ചന്ദര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest