ഹോണര്‍ 8 ലൈറ്റ്: 64 ജിബി ഇന്റേണല്‍ മെമ്മറി

Posted on: June 9, 2017 11:07 am | Last updated: June 9, 2017 at 11:07 am

ചൈനീസ് കമ്പനി വാവേ (Huawei)യുടെ ഉപ ബ്രാന്‍ഡായ ഹോണര്‍ പുറത്തിറക്കിയ പുതിയ സ്മാര്‍ട്ട്‌ഫോണാണ് ഹോണര്‍ 8 ലൈറ്റ്. മികച്ച കോണ്‍ഫിഗറേഷനുള്ള ഫോണിന് 17,999 രൂപയാണ് വില.
ഹോണര്‍ 8 ന്റെ വിലക്കുറവുള്ള വകഭേദമായ ഹോണര്‍ 8 ലൈറ്റിന് 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി (1080×1920 പിക്‌സല്‍സ് ) ഡിസ്‌പ്ലേയാണ്. 2.5 ഡി കര്‍വ്ഡ് ഗ്ലാസ് പ്രൊട്ടക്ഷന്‍ ഇതിനുണ്ട്. 2.1 ഗിഗാഹെട്‌സ് ശേഷിയുള്ള കിരിന്‍ 655 ഒക്ടാകോര്‍ പ്രൊസസ്സറും നാല് ജിബി റാമും ഫോണിന് ഉപയോഗിക്കുന്നു. 64 ജിബി ആണ് ഇന്റേണല്‍ മെമ്മറി. 128 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്ഡി കാര്‍ഡിട്ട് മെമ്മറി വിപുലീകരിക്കാം.
ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ബാറ്ററി ശേഷി 3,000 എംഎഎച്ച്. രണ്ട് നാനോ സിം കാര്‍ഡുകള്‍ അല്ലെങ്കില്‍ ഒരു നാനോ സിമ്മും മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം.
പന്ത്രണ്ട് മെഗാപിക്‌സലിന്റെ ഓട്ടോഫോക്കസ് ക്യാമറയാണ് ഫോണിന്റെ പിന്‍ഭാഗത്ത്. മുന്‍ഭാഗത്ത് എട്ട് മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുണ്ട്. ഫോര്‍ ജി വിഒഎല്‍ടിഇ , മൈക്രോ യുഎസ്ബി, യുഎസ്ബി ഒടിജി, ബ്ലൂടൂത്ത് , വൈഫൈ എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളില്‍ പെടുന്നു. ഭാരം 147 ഗ്രാം.
ടലല ാീൃല മ:േ വേേു://ംംം.മൗീേയലമ്വേ.രീാ/യല്യീിറബംവലലഹബെറലമേശഹ.െുവു?ിശറ=1062#േെവമവെ.റംിആവഋഝൂ.റുൗള