ഇനി ദിനംപ്രതി ഇന്ധനവില പുതുക്കും: ജൂൺ 16 മുതൽ പ്രാബല്യത്തിൽ

Posted on: June 8, 2017 4:10 pm | Last updated: June 8, 2017 at 9:52 pm

ന്യൂഡൽഹി: രാജ്യത്ത് ഇനി ദിനംപ്രതി ഇന്ധന വിലയിൽ മാറ്റം വരും. ഈ മാസം 16 മുതൽ ഈ രീതി നിലവിൽ വരുത്താൻ പൊതുമേഖലാ എണ്ണ കമ്പനികൾ തീരുമാനിച്ചു.  ഇക്കഴിഞ്ഞ മെയ് ഒന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ 5 നഗരങ്ങളിൽ നടപ്പാക്കി വിജയിച്ചതിന്റെ ഭാഗമായാണ് വ്യാപിപ്പിക്കാൻ തീരുമാനം.രണ്ടാഴ്ച കൂടുമ്പോൾ എണ്ണവില പുതുക്കുന്ന രീതിയാണ് രാജ്യത്ത് പിന്തുർന്നുവന്നിരുന്നത്.