യെച്ചൂരിക്കെതിരായ കൈയേറ്റം; പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസ്സാര കുറ്റങ്ങള്‍

Posted on: June 8, 2017 11:48 am | Last updated: June 8, 2017 at 12:53 pm

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്ത പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസ്സാര കുറ്റങ്ങള്‍. എകെജി ഭവനില്‍ അതിക്രമിച്ച് കയറിയതിനും ശല്യമുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

കൈയേറ്റമില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് ഭാഷ്യം. പ്രതികള്‍ ഹിന്ദുസേന അനുഭാവികള്‍ മാത്രമാണെന്നും പോലീസ് പറയുന്നു. പ്രതികള്‍ക്ക്് ഇന്ന് ജാമ്യം ലഭിച്ചേക്കും. ഇന്നലെ വൈകീട്ടാണ് യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.