ഖത്തര്‍ പ്രതിസന്ധിക്ക് പെരുന്നാളിന് മുമ്പെ പരിഹാരമുണ്ടായേക്കും

Posted on: June 8, 2017 10:18 am | Last updated: June 8, 2017 at 12:38 pm

ദോഹ: ഖത്തര്‍ പ്രതിസന്ധിക്ക് പെരുന്നാളിന് മുമ്പെ പരിഹാരമുണ്ടായേക്കുമെന്ന് സൂചന. നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്റെ അധ്യക്ഷതയില്‍ അടിയന്തര ജി.സി.സി യോഗം ചേരാന്‍ ധാരണയായെന്നാണ് വിവരം.

പെരുന്നാളിന് മുമ്പ് കര, വ്യോമ, ജല ഗതാഗതം പുനസ്ഥാപിച്ചേക്കുമെന്നാണ് സൂചന. ഈജിപ്ത് പ്രധാനമന്ത്രിയെയും യോഗത്തിലേക്ക് ക്ഷണിച്ചേക്കും.

പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറ്റുമുട്ടലുകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കുന്നതിനെ എതിര്‍ക്കുകയും ഭീകരരില്‍ നിന്ന് ലോകത്തെ സംരക്ഷിക്കുകയും ചെയ്യുന്ന രാജ്യമാണ് ഖത്തര്‍ എന്നും അദ്ദേഹം പറഞ്ഞു.