Connect with us

Kerala

കശാപ്പ് നിരോധനം: നിയമസഭ പ്രമേയം പാസ്സാക്കി

Published

|

Last Updated

തിരുവനന്തപുരം: കശാപ്പ് നിരോധനത്തില്‍ നിയമസഭ പ്രമേയം പാസ്സാക്കി. പ്രമേയത്തെ ഒ രാജഗോപാല്‍ എം എല്‍എ എതിര്‍ത്തെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കശാപ്പ് നിയന്ത്രണം കര്‍ഷകര്‍ക്ക് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത് സംസ്ഥാനങ്ങളുടെ അധികാരത്തില്‍മേലുള്ള കടന്നുകയറ്റവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്. നിരോധനം അഞ്ച് ലക്ഷത്തോളം പേരുടെ ഉപജീവനത്തെ ബാധിക്കും. സംസ്ഥാനത്തെ പാലുത്പാദനം കുറക്കും. ഗോവധ നിരോധനമെന്ന രഹസ്യ അജന്‍ഡയാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേസമയം, കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി തടസ്സവാദമുന്നയിച്ചു. വിഞ്ജാപനത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ലെന്ന് മാണി പറഞ്ഞു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബാധകമല്ലാത്ത കാര്യം എന്തിന് ചര്‍ച്ച ചെയ്യുന്നുവെന്നും മാണി ചോദിച്ചു. എന്നാല്‍ മാണിയുടെ തടസ്സവാദത്തെ മുഖ്യമന്ത്രി തള്ളി.