Connect with us

Health

റമസാനില്‍ ദേഷ്യം വര്‍ധിക്കാറുണ്ടോ? കാരണം ഇതാണ്

Published

|

Last Updated

റമസാനില്‍ ചിലര്‍ക്ക് ദേഷ്യം കൂടുതലാണ്. ചെറിയ കാരണത്തിന് പോലും ഇവര്‍ കോപം കൊണ്ട് വിറക്കും. നോമ്പ് തുറക്കാനടുത്ത സമയമാണെങ്കില്‍ പറയുകയും വേണ്ട. ഇതിന്റെ കാരണമെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നോമ്പ് കാലത്ത് നമ്മുടെ തലച്ചോറില്‍ വേണ്ടത്ര ജലവും പഞ്ചസാരയും ഇല്ലാത്തതാണ് കോപം അധികരിക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗ്രലിന്‍ ഹോര്‍മോണിന്റെ കുറവും ദേഷ്യം കൂട്ടുമത്രെ. ഹോര്‍മോണ്‍ കുറയുമ്പോള്‍ വിശപ്പ് കൂടുകയും ഇത് ദേഷ്യം വരാന്‍ കാരണമാകുകയും ചെയ്യും.

അതുകൊണ്ട് തന്നെ ദേഷ്യം കൂടുതലുള്ളവര്‍ റമസാന്‍ കാലത്ത് ധാരാളം വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ക്ക് ഉപദേശിക്കാനുള്ളത്.

Latest