യെച്ചൂരിക്ക് നേരെ ഹിന്ദുസേന പ്രവര്‍ത്തകരുടെ കൈയേറ്റം ശ്രമം

> നാല് പേര്‍ അറസ്റ്റില്‍ > കൈയേറ്റ ശ്രമത്തിനിടെ യെച്ചൂരി നിലത്ത് വീണു
Posted on: June 7, 2017 4:30 pm | Last updated: June 8, 2017 at 12:50 am


ന്യൂഡല്‍ഹി: സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റ ശ്രമം. ഹിന്ദുസേനാ പ്രവര്‍ത്തകരാണ് യെച്ചൂരിയെ കൈയേറ്റം ചെയ്തത്. ഡല്‍ഹി എകെജി ഭവനില്‍വെച്ചാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അക്രമികളെ നീക്കം ചെയ്തു. നാല് ഹിന്ദുസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

നാല് മണിക്ക് യെച്ചൂരി വാര്‍ത്താ സമ്മേളനം നടത്തുന്നതിന് തൊട്ടുമുമ്പായി ഹിന്ദുസേന പ്രവര്‍ത്തകര്‍ എകെജി സെന്ററിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചാണ് അക്രമികള്‍ എത്തിയത്. ആക്രമത്തില്‍ യെച്ചൂരി നിലത്ത് വീണു.