Connect with us

Malappuram

കര്‍മ ശാസ്ത്ര അറിവുകളിലേക്ക് ആഴ്ന്നിറങ്ങി ഫിഖ്ഹ് മുഖാമുഖം ശ്രദ്ധേയമായി

Published

|

Last Updated

റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച ഇസ്‌ലാമിക കര്‍മ ശാസ്ത്ര മുഖാമുഖത്തിന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍
മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്നു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്വലാത്ത് നഗറില്‍ നടന്ന കര്‍മശാസ്ത്ര മുഖാമുഖം ശ്രദ്ധേയമായി. ഇസ്‌ലാമിക കര്‍മ ശാസ്ത്രത്തിന്റെ വിവിധ മേഖലകള്‍ ചര്‍ച്ച ചെയ്ത മുഖാമുഖം വിജ്ഞാന ദാഹികള്‍ക്ക് നവ്യാനുഭവമായി മാറി. മുഖാമുഖത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പണ്ഡിതന്മാര്‍ സംബന്ധിച്ചു.

ഉച്ചക്ക് രണ്ടു മണിയോടെ ആരംഭിച്ച മുഖാമുഖം ഇഫ്ത്വാര്‍ വരെ നീണ്ടു നിന്നു. കര്‍മശാസ്ത്രത്തിലെ അപൂര്‍വമായ സംശയങ്ങള്‍ക്ക് പോലും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പ്രസക്തമായ മറുപടികള്‍ നല്‍കി മുഖാമുഖത്തിന് നേതൃത്വം നല്‍കിയ പൊന്മള ഉസ്താദ് പണ്ഡിതര്‍ക്ക് ആവേശമായി. പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, കുഞ്ഞാപ്പ ഫൈസി മുടിക്കോട്, സത്താര്‍ സഖാഫി കളിയാട്ടമുക്ക്, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ഇബ്‌റാഹീം ഫൈസി, ഉമര്‍ ബാഖവി കൂരിയാട് എന്നിവര്‍ സംബന്ധിച്ചു.

Latest