Connect with us

International

അനൗപചാരിക സഖ്യം: ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്

Published

|

Last Updated

ബീജിംഗ്: ട്രംപ് ഭരണത്തില്‍ വര്‍ധിച്ചുവരുന്ന അമേരിക്കയുടെ പിടിവാദത്തെ പ്രതിരോധിക്കാനായി അനൗപചാരിക സഖ്യ മുണ്ടാക്കുന്നതിനെതിരെ ഇന്ത്യക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ചൈനയുടെ മുന്നറിയിപ്പ്. അനൗപചാരിക സഖ്യ രൂപീകരണം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ താന്‍ കാണുകയുണ്ടായെഹ്കിലും അതിന്റെ വിശ്വാസ്യത സംബന്ധിച്ച് തനിക്ക് സംശയമുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുഅ ചുന്‍യിങ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യ, ജപ്പാന്‍ ആസ്‌ത്രേലിയ,വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ സിംഗപ്പൂരില്‍ നടത്തിയ ഷാംഗ്രി ല ചര്‍ച്ചകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഇവര്‍. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സര്ക്കാര്‍ അമേരിക്കന്‍ നയങ്ങള്‍ സംബന്ധിച്ച് അനഷ്ചിതത്വം പാലിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അനൗപചാരിക സഖ്യം സംബന്ധിച്ച് ആലോചന നടത്താനായി സംഗപ്പൂരില്‍ ഒത്ത് ചേര്‍ന്നത്. സഖ്യം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ശീത യുദ്ധ മാനാസികാവസ്ഥ ഉന്‍മൂലം ചെയ്യപ്പെട്ടിട്ടില്ലെന്നുവേണം കരുതാനെന്ന് ചുന്‍യിങ് പറഞ്ഞു. ഈ സാഹചര്യത്തില്‍ സ്വന്തം സുരക്ഷയും അഭിവ്യദ്ധിയും നമ്മുടെ ഉത്തരവാദിത്വമാണ്.വിശ്വസിക്കാവുന്ന പങ്കാളികളും സുഹ്യത്തുക്കളുമായി ഒരു കൂട്ടം അനഭിതരായ നേത്യത്വത്തെക്കുറിച്ച് പങ്ക് വെക്കുമ്പോഴഴെ തങ്ങള്‍ക്ക് ശ്കതരാകാന്‍ കഴിയുവെന്ന് തങ്ങള്‍ തിരിച്ചറിയുന്നുവെന്നും ഇവര്‍ പറഞ്ഞു.