സൗഹൃദ ഫുട്‌ബോള്‍; നേപ്പാളിനെതിരെ ഇന്ത്യക്ക് ജയം

Posted on: June 6, 2017 8:54 pm | Last updated: June 7, 2017 at 7:47 am

മുംബൈ: മുംബൈയിലെ അന്ദേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആറുമത്സരങ്ങളിലെ ജയത്തിന്റെ ആത്മ വിശ്വാസത്തിലായിരുന്നു ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ ഇന്ന് കളത്തിലിറങ്ങിയത്. ഇന്ത്യക്കു വേണ്ടി 60ാം മിനിറ്റില്‍ സന്തേഷ് ജിംഗനും 77ാം മിനുറ്റില്‍ ജെജെ മേക്‌സും ഗോള്‍ നേടി. കളിയില്‍ നേപ്പാളിന്റെ ബിരാജ് മഹാരാജ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിവന്നു.

നേപ്പാളിനെതിരെ തന്റെ ടീം ജയിക്കുമെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ തറപ്പിച്ച് പറഞ്ഞിരുന്നു.അവസാനമായി അവസാനമായി ഇന്ത്യയും നേപ്പാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 4-1ന് ഇന്ത്യ ജയിച്ചിരുന്നു.