ഖത്തര്‍ എയര്‍വേസിന്റെ ലൈസന്‍സ് സഊദി റദ്ദാക്കി; ഓഫീസ് പൂട്ടാന്‍ നിര്‍ദേശം

Posted on: June 6, 2017 3:31 pm | Last updated: June 30, 2017 at 2:49 pm

റിയാദ്: ഖത്തറിനെതിരായ ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്തി സഊദി അറേബ്യ ഖത്തര്‍ എയര്‍വേസിന് രാജ്യത്ത് സര്‍വീസ് നടത്തുന്നതിനുള്ള അനുമതി റദ്ദാക്കി. 48 മണിക്കൂറിനകം സഊദിയിലെ ഖത്തര്‍ എയവേസ് ഓഫീസ് അടച്ചുപൂട്ടാനും സഊദി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

ഖത്തര്‍ എയര്‍വേസ് ജീവനക്കാര്‍ക്ക് നല്‍കിയ ലൈസന്‍സുകളും പിന്‍വലിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ രാജ്യത്ത് ഇറങ്ങുന്നതിന് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.