കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളൊന്നും റദ്ദാക്കിയിട്ടില്ല: ഖത്തര്‍ എയര്‍വെയ്‌സ്

Posted on: June 5, 2017 11:05 pm | Last updated: June 5, 2017 at 11:05 pm

ദോഹ: കേരളത്തില്‍ നിന്നും ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍. കൊച്ചിയില്‍ നിന്ന് ദോഹയിലേക്കും തിരികെയും ഖത്തര്‍ എയര്‍വെയ്‌സിന്റെ രണ്ടും ജെറ്റ് എയര്‍വെയ്‌സിന്റെ ഒരു സര്‍വീസും ഉള്‍പ്പെടെ ദിവസം മൂന്ന് വിമാനസര്‍വീസുകളാണുള്ളത്. ഇവയില്‍ മൂന്നിലും കൂടി ഒരേ സമയം 750 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം ഖത്തറില്‍ അവധിക്കാലമായതിനാല്‍ തിരക്ക് കൂടുന്ന പക്ഷം ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുവാനുള്ള സാദ്ധ്യതയുണ്ട്. ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി, യു.എ.ഇ, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലായിരിക്കുന്നത്.