Connect with us

National

ജിഎസ്എല്‍വി- മാര്‍ക്ക് 3 വിക്ഷേപിച്ചു

Published

|

Last Updated

ചെന്നൈ: ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ഇന്ത്യയുടെ ചരിത്രക്കുതിപ്പ്. ഐഎസ്ആര്‍ഒ അത്യാധുനിക സാങ്കേതിക വിദ്യകളോടെ വികസിപ്പിച്ച ഉപഗ്രഹ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി- മാര്‍ക്ക് 3 വിക്ഷേപിച്ചു. വൈകീട്ട് 5.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലായിരുന്നു വിക്ഷേപണം. വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ പരിശ്രമമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഐഎസ്ആര്‍ഒ ഇതുവരെ വികസിപ്പിച്ചതില്‍ ഏറ്റവും ഭാരം കൂടിയ വിക്ഷേപണ വാഹനമാണ് ജിഎസ്എല്‍വി മാര്‍ക്ക്-3. 640 ടണ്‍ ആണ് ഭാരം. 43.4 മീറ്റര്‍ ഉയരമാണുള്ളത്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് സാങ്കേതിക വിദ്യയാണ് ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചത്. 25 വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ഇസ്‌റോ മിസൈല്‍ വിക്ഷേപിച്ചത്.

Latest